LHC0088 Publish time 7 day(s) ago

‘വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരും’: പാക്ക് ഭീകരർക്ക് താക്കീതുമായി അമിത് ഷാ

/uploads/allimg/2025/11/3094572127199157575.jpg



ദർഭംഗ ∙ പാക്കിസ്ഥാൻ ഭീകരർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെ ആക്രമിക്കുകയെന്ന തെറ്റ് ആവർത്തിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരുമെന്നായിരുന്നു അമിത് ഷായുടെ താക്കീത്. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

[*] Also Read ‘രാജ്യത്തെ സൈന്യവും സ്ഥാപനങ്ങളുമെല്ലാം ആ 10 ശതമാനം പേരുടെ കയ്യിൽ; എല്ലാ ജോലികളും അവര്‍ക്ക്’


‘പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരർ ഇന്ത്യയെ അക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം. അവർ തെറ്റ് ആവർത്തിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരും. ഭീകരർക്കെതിരെ പ്രയോഗിക്കേണ്ട പീരങ്കികൾ ബിഹാറിൽ തന്നെ നിർമിക്കും,\“\“ അമിത് ഷാ പറഞ്ഞു.

[*] Also Read ‘ഇന്ത്യ ആഗോള സൂപ്പർ പവർ, ഇസ്രയേലുമായുള്ള ബന്ധം എക്കാലത്തെക്കാളും ശക്തം; മോദി വിളിച്ചത് മറക്കില്ല’


‘പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ പൗരന്മാരെ ആക്രമിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിൽ നിന്ന് അവർ സിന്ദൂരം തുടച്ചുനീക്കി. 20 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് പ്രതികാരം ചെയ്തു. കോൺഗ്രസ് ഭരണത്തിൽ നിന്ന് വ്യത്യസ്‌തമായി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷക്ക് മുൻഗണന നൽകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്ക്ക് ബിഹാറിനെ സർവതോന്മുഖമായ വികസനത്തിലേക്ക് നയിക്കാൻ കഴിയും’ – അദ്ദേഹം കൂട്ടിച്ചേർത്തു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Amit Shah\“s Strong Warning to Pakistan: He stated that if Pakistan repeats the mistake of attacking India, they will face artillery instead of bullets. The Modi government prioritizes the country\“s security and is committed to Bihar\“s comprehensive development.
Pages: [1]
View full version: ‘വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരും’: പാക്ക് ഭീകരർക്ക് താക്കീതുമായി അമിത് ഷാ