cy520520 Publish time 3 day(s) ago

മദർ ഏലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്, വല്ലാർപാടം ബസിലിക്കയിൽ ചടങ്ങുകൾ; മാർപ്പാപ്പയുടെ പ്രതിനിധി എത്തും

/uploads/allimg/2025/11/8723471220220284245.jpeg



കൊച്ചി ∙ കേരള സഭയിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ സ്ത്രീകൾക്കു വേണ്ടിയുള്ള പ്രഥമ കർമലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദർ ഏലീശ്വായെ വരുന്ന എട്ടിനു വല്ലാർപാടം ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തും. ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പ്രതിനിധിയായെത്തുന്ന മലേഷ്യയിലെ പെനാങ് രൂപതയുടെ അധ്യക്ഷൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് വൈകിട്ട് 4.30നു പദവി പ്രഖ്യാപനം നടത്തും.

[*] Also Read തിരുവനന്തപുരം കോർപറേഷൻ: രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്


ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയും മാർപാപ്പയുടെ പ്രതിനിധിയുമായ ആർച്ച് ബിഷപ് ഡോ. ലിയോ പോൾദോ ജിറെല്ലി, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ വിവിധ ചടങ്ങുകൾക്കു കാർമികത്വം വഹിക്കും. തുടർന്നു മദർ ഏലീശ്വായുടെ തിരുശേഷിപ്പ് അൾത്താരയിൽ പ്രതിഷ്ഠിക്കും.

മദർ ഏലീശ്വായുടെ നൊവേന സിബിസിഐ അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. കെആർഎൽസിബിസി പ്രസി‍ഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സ്മരണിക പ്രകാശനം ചെയ്യും. കോഫി ടേബിൾ ബുക്ക് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സിടിസി സുപ്പീരിയർ ജനറൽ മദർ ഷഹീലയ്ക്കു കൈമാറും. തുടർന്ന് ഏലീശ്വചരിതം ഗാനശിൽപം അവതരിപ്പിക്കും.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


മദർ ഏലീശ്വായുടെ ഛായാചിത്ര പ്രയാണം ഉച്ചയ്ക്ക് 1.30ന് കൂനമ്മാവ് സെന്റ് ഫിലോമിന ആൻഡ് സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ദേവാലയത്തിൽ നിന്നാരംഭിക്കും. ലോഗോ പ്രയാണം വരാപ്പുഴ സെന്റ് ജോസഫ് കോൺവെന്റിലെ മദർ ഏലീശ്വയുടെ സ്മൃതി മന്ദിരത്തിൽ നിന്നാരംഭിക്കും. ദീപശിഖ പ്രയാണം ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിയിൽ നിന്നാരംഭിക്കുമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ അറിയിച്ചു. സിടിസി സുപ്പീരിയർ ജനറൽ മദർ ഷഹീല, സംഘാടക സമിതി ചെയർേപഴ്സൻ ഫാ. ഡോ. അഗസ്റ്റിൻ മുള്ളൂർ, ജനറൽ കൺവീനർ ഫാ.. മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. English Summary:
A Historic Event: Mother Eliswa to be declared ‘Blessed’ on November 8
Pages: [1]
View full version: മദർ ഏലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്, വല്ലാർപാടം ബസിലിക്കയിൽ ചടങ്ങുകൾ; മാർപ്പാപ്പയുടെ പ്രതിനിധി എത്തും