Chikheang Publish time 2025-11-5 00:21:35

‘അത് ഷേവിങ് ലോഷനായി ഉപയോഗിച്ചതാകില്ലേ’: 10 മില്ലി മദ്യം കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്ത എസ്ഐയ്ക്കെതിരെ കോടതി

/uploads/allimg/2025/11/8691167602645238721.jpg



മഞ്ചേരി (മലപ്പുറം) ∙ കേവലം പത്തു മില്ലിലീറ്റര്‍ ഇന്ത്യന്‍ നിർ‌മിത വിദേശ മദ്യം കൈവശം വച്ചതിനു യുവാവിനെ അറസ്റ്റ് ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. അബ്കാരി ആക്ട് പ്രകാരം ഒരാള്‍ക്ക് മൂന്നു ലീറ്റര്‍വരെ ഇന്ത്യന്‍ നിർമിത വിദേശമദ്യം കൈവശം വയ്ക്കാമെന്നിരിക്കെ വെറും 10 മില്ലിലീറ്റര്‍ മദ്യം കൈവശം വച്ചതിനു യുവാവിനെ അറസ്റ്റ് ചെയ്ത വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടറെയാണ് മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.   

[*] Also Read ‘പ്രിയപ്പെട്ട ജാൻവി..’: ക്ഷമ ചോദിച്ച് മലയാളികൾ; ‘തിരികെ വരണം, കേരളീയരുടെ യഥാർഥ സ്നേഹം അറിയണം’


തിരൂര്‍ പൈങ്കണ്ണൂര്‍ വാരിയത്തൊടി ധനേഷി (32)നെയാണ് ഇക്കഴിഞ്ഞ 25ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരാഴ്ചയോളം ധനേഷ് റിമാൻഡിലായിരുന്നു. ധനേഷിനു ജാമ്യം അനുവദിച്ചു കൊണ്ടു നല്‍കിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. ബാര്‍ബര്‍ ഷോപ്പ് നടത്തി വരുന്ന ധനേഷ് ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിലെ താഴെക്കിടയിലുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതില്‍ അമിതാവേശം കാണിച്ച എസ്ഐയുടെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു.   

[*] Also Read തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മിൽമ പാൽ വില കൂടും; സൂചന നൽകി ചിഞ്ചുറാണി


ഇത്തരമൊരു അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ലെന്നും പകരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്‍ സംവേദന ക്ഷമതയുള്ളവനായിരിക്കണമെന്നും ഇക്കാര്യം പൊലീസിലെ ഉന്നതര്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Judicial Scrutiny: Court criticizes SI for arresting a man for possessing 10ml of liquor, despite the legal limit being 3 liters.
Pages: [1]
View full version: ‘അത് ഷേവിങ് ലോഷനായി ഉപയോഗിച്ചതാകില്ലേ’: 10 മില്ലി മദ്യം കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്ത എസ്ഐയ്ക്കെതിരെ കോടതി