Chikheang Publish time 2025-11-4 23:21:07

രണ്ടു ബാറിൽ മദ്യപിച്ചതിനുശേഷം ട്രെയിനിൽ കയറി; പെൺകുട്ടിയെ ചവിട്ടി വീഴ്ത്തിയത് പുകവലി ചോദ്യം ചെയ്തതിന്; റിമാൻഡ് റിപ്പോർട്ട്

/uploads/allimg/2025/11/3027472414743101858.jpg



തിരുവനന്തപുരം ∙ കേരള എക്‌സ്പ്രസിൽ നിന്ന് ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെ പുറത്തേക്ക് ചവിട്ടി വീഴ്ത്തിയത് പുകവലി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പുകവലിച്ചുകൊണ്ടു പ്രതി സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തേക്ക് എത്തിയത് എതിര്‍ത്തതാണ് പ്രകോപനത്തിനു കാരണം. മാറി നിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ പ്രകോപിതനായ സുരേഷ് കുമാര്‍ നന്ദിയോടു സ്വദേശി ശ്രീക്കുട്ടി(19)യെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

[*] Also Read ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്നും ചവിട്ടിതള്ളിയിട്ടു; രണ്ടാമത്തെ പെൺകുട്ടിയെയും ഉപദ്രവിക്കാൻ ശ്രമം; ദൃശ്യങ്ങൾ പൊലീസിന്


വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച കോട്ടയം അതിരമ്പുഴയിലെയും നാഗമ്പടത്തേയും രണ്ടു ബാറുകളില്‍ കയറി മദ്യപിച്ചതിനു ശേഷമാണ് സുരേഷ് സുഹൃത്തിനൊപ്പം കേരള എക്‌സ്പ്രസിന്റെ ഏറ്റവും പിന്‍ഭാഗത്തുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയത്. സുരേഷിന്റെ സുഹൃത്തിനു സീറ്റ് കിട്ടി. പ്രതി പുകവലിക്കാനായി ശുചിമുറിയുടെ ഭാഗത്തേക്കു പോയി.

[*] Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?


വാതിലിനു സമീപത്തുനിന്നാണ് ഇയാള്‍ പുകവലിച്ചത്. തുടര്‍ന്ന് ഇയാള്‍ പുകവലിച്ചുകൊണ്ടു ശ്രീക്കുട്ടിയും അര്‍ച്ചനയും നിന്ന ഭാഗത്തേക്ക് എത്തി. അവിടെനിന്നു പുകവലിക്കാന്‍ പാടില്ലെന്നും മാറിനിന്നില്ലെങ്കില്‍ പരാതിപ്പെടും എന്നും പെണ്‍കുട്ടികള്‍ ഇയാളോടു പറഞ്ഞു. മദ്യലഹരിയില്‍ ആയിരുന്ന സുരേഷ് ഇതോടെ പ്രകോപിതനായി ശ്രീക്കുട്ടിയെ പിന്നില്‍നിന്നു മുതുകില്‍ ആഞ്ഞു ചവിട്ടി ട്രെയിനിനു പുറത്തേക്കു വീഴ്ത്തുകയായിരുന്നു. ഇതു കണ്ടു നിലവിളിച്ച ഒപ്പമുണ്ടായിരുന്ന അര്‍ച്ചനെയയും ഇയാള്‍ ചിവിട്ടി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


അര്‍ച്ചന, സുരേഷിന്റെ കാലിലും ഡോറിലും പിടിച്ചു തൂങ്ങിക്കിടന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ മറ്റു യാത്രക്കാരാണ് അര്‍ച്ചനയെ പിടിച്ചുകയറ്റിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. English Summary:
Varkala Train Accident: A shocking incident on the Kerala Express saw a young girl violently kicked from the train by Suresh Kumar after she confronted him for smoking. The victim, Sreekutty, is in serious condition, and the accused faces attempted murder charges based on the remand report and CCTV evidence.
Pages: [1]
View full version: രണ്ടു ബാറിൽ മദ്യപിച്ചതിനുശേഷം ട്രെയിനിൽ കയറി; പെൺകുട്ടിയെ ചവിട്ടി വീഴ്ത്തിയത് പുകവലി ചോദ്യം ചെയ്തതിന്; റിമാൻഡ് റിപ്പോർട്ട്