ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടും; ഭരണസമിതിയെ മാറ്റിയാൽ ഒരുക്കങ്ങളെ ബാധിക്കാം, ഓർഡിനൻസ് ഇറക്കും
/uploads/allimg/2025/11/3702556852950164863.jpgതിരുവനന്തപുരം∙ ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലം കഴിയുംവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുനഃസംഘടന വേണ്ടെന്ന ധാരണയില്‍ സര്‍ക്കാര്‍. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയേക്കും. നവംബര്‍ പത്തിനാണ് കാലാവധി അവസാനിക്കുന്നത്. ഉടന്‍ തന്നെ ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കും.
[*] Also Read ‘സംസ്കൃതം അറിയില്ലെന്ന് റിപ്പോർട്ട് നൽകിയ അതേ ഡീനായിരുന്നു എംഫിലിന്റെ ഗൈഡ്; ഡീനിന്റെ രാഷ്ട്രീയവും ചർച്ചയാകണം’
സിപിഎമ്മിനും സിപിഐയ്ക്കും ഇതേ അഭിപ്രായം തന്നെയാണെന്നാണു സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രശാന്തിന് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം 16ന് ആരംഭിക്കാനിരിക്കെ തിരക്കിട്ടു ഭരണസമിതിയെ മാറ്റുന്നത് മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. കഴിഞ്ഞ വര്‍ഷം പരാതികള്‍ ഇല്ലാതെ മികച്ച രീതിയില്‍ തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
[*] Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ ഹൈക്കോടതി വിധിയില്‍ പരാമര്‍ശമുണ്ടായ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നീക്കണമെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. വിവാദം നിലനില്‍ക്കുമ്പോള്‍ പ്രസിഡന്റിനെ മാറ്റുന്നതു ഗുണകരമാകില്ലെന്ന നിലപാടിലാണ് സിപിഎം. അങ്ങനെ ചെയ്താല്‍ കുറ്റം സമ്മതിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം അത് ആയുധമാക്കുമെന്ന വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടുന്നതാവും ഉചിതമെന്ന തീരുമാനത്തിലേക്ക് എത്തിയത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
പ്രബല സമുദായ സംഘടനയുടെ ഭാരവാഹി, മുതിര്‍ന്ന സിപിഎം നേതാവ് എന്നിവരുടെ പേരും പരിഗണിച്ചിരുന്നു. വിവാദങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് തലവേദനയാകുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. അതിനിടെ, ഹൈക്കോടതി വിധി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണറെ സമീപിച്ചേക്കും. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.എസ്.പ്രശാന്ത് 2023ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റത്. English Summary:
Travancore Devaswom Board Term Extension: Travancore Devaswom Board is likely to get an extension of term. The Kerala government is considering an ordinance to extend the term of the current board until the end of the Mandala-Makaravilakku season, amidst political considerations and preparations for the Sabarimala pilgrimage.
Pages:
[1]