Chikheang Publish time Yesterday 19:51

സഹകരണ ബാങ്ക് മുൻ ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കണ്ടെത്തിയത് റബർ തോട്ടത്തിൽ

/uploads/allimg/2025/11/3858305564568299544.jpg



ആലക്കോട് (കണ്ണൂർ) ∙ സഹകരണ ബാങ്ക് മുൻ ജീവനക്കാരന്റെ മൃതദേഹം റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നടുവിൽ ചെറുകാട് വായനശാലയ്ക്ക് സമീപം കൂനത്തറ കെ.വി. ഗോപിനാഥൻ (69) ആണ് മരിച്ചത്. നടുവിൽ സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ആയിരുന്നു.

[*] Also Read പെണ്‍കുട്ടിക്ക് മദ്യം നൽകി ക്രൂരപീഡനം; മാതാവിനും സുഹൃത്തിനും 180 വർഷം കഠിന തടവ്, 11.75 ലക്ഷം പിഴ


ചൊവ്വാഴ്ച രാവിലെ വീടിനു സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് മുതൽ ഗോപിനാഥനെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. നടുവിലെ ഒരു പട്രോൾ പമ്പിൽ നിന്ന് ഗോപിനാഥൻ പെട്രോൾ വാങ്ങിയിരുന്നുവെന്ന് പൊലീസിനു വിവരം ലഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് കുടിയാൻമല പൊലീസ് അറിയിച്ചു.

[*] Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
English Summary:
Former Bank Employee Found Dead in Rubber Plantation: The body of a former cooperative bank employee was found burned in a rubber plantation in Kannur district. Police are investigating the circumstances surrounding his death, with initial reports suggesting a possible suicide.
Pages: [1]
View full version: സഹകരണ ബാങ്ക് മുൻ ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കണ്ടെത്തിയത് റബർ തോട്ടത്തിൽ