പെണ്‍കുട്ടിക്ക് മദ്യം നൽകി ക്രൂരപീഡനം; മാതാവിനും സുഹൃത്തിനും 180 വർഷം കഠിന തടവ്, 11.75 ലക്ഷം പിഴ
/uploads/allimg/2025/11/292500046387408224.jpgമലപ്പുറം∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാതാവിനും ആൺസുഹൃത്തിനും 180 വർഷം കഠിനതടവ്. മഞ്ചേരി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 11.75 ലക്ഷം രൂപ പിഴയായി നൽകണം. പെൺകുട്ടിയെ 2 വർഷത്തോളം പീഡിപ്പിച്ചെന്നാണു കേസ്.
[*] Also Read വോട്ടർ പട്ടികയിൽ എന്റെ പേരുണ്ടോ? ക്യു ആർ കോഡ് നോക്കുമ്പോൾ ‘ബ്ലാങ്ക് സ്ക്രീൻ’; കുറച്ചു പേർക്ക് കിട്ടുന്നുവെന്ന് കമ്മിഷൻ
മദ്യം നൽകി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തിരുവനന്തപുരം സ്വദേശിയാണ് മാതാവ്. സുഹൃത്ത് പാലക്കാട് സ്വദേശിയും. 2019 മുതൽ 2021വരെയാണ് പീഡനം നടന്നത്. മലപ്പുറം വനിതാ പൊലീസാണ് കേസ് അന്വേഷിച്ചത്.
[*] Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
English Summary:
Mother and Friend Sentenced to 180 Years for Child Abuse: Malappuram rape case involves a minor girl\“s abuse, resulting in severe penalties for the mother and her male friend. The court sentenced them to 180 years of rigorous imprisonment and imposed a fine of ₹11.75 lakh for the crime committed between 2019 and 2021.
		Pages: 
[1]