Chikheang Publish time 5 hour(s) ago

പലസ്തീന്‍ തടവുകാരെ ഉപദ്രവിക്കുന്ന വിഡിയോ ചോർന്നു; രാജി, കാണാതാകൽ; ഇസ്രയേൽ മുൻ സൈനിക ഉപദേഷ്ടാവ് അറസ്റ്റിൽ

/uploads/allimg/2025/11/3820317933248150676.jpg



ജറുസലം∙ ഗാസ യുദ്ധത്തിനിടെ അറസ്റ്റു ചെയ്ത പലസ്തീൻ തടവുകാരനെ ഇസ്രയേൽ സൈനികർ ഉപദ്രവിക്കുന്ന വിഡിയോ ചോർന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ സൈന്യത്തിന്റെ മുഖ്യ നിയമോപദേഷ്ടാവായിരുന്ന അഡ്വക്കറ്റ് ജനറൽ യിഫാറ്റ് തോമർ യെരുഷൽമിയെ അറസ്റ്റു ചെയ്തു. വിഡിയോ ചോർത്തിയതായി സമ്മതിച്ച യെരുഷൽമി നേരത്തെ രാജിവച്ചിരുന്നു. ഇതിനുശേഷം ഇവരെ കാണാതായതോടെ വ്യാപക അന്വേഷണമാണ് നടന്നത്. കടൽത്തീരത്ത് കാറും കുടുംബത്തിനുള്ള സന്ദേശവും കണ്ടെത്തിയതോടെ ആത്മഹത്യ ചെയ്തിരിക്കാമെന്ന സംശയമുണ്ടായി. ഡ്രോണുകൾ അടക്കം ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് യെരുഷൽമിയെ കണ്ടെത്തിയത്.

[*] Also Read പ്രണയബന്ധത്തിൽനിന്ന് പിൻമാറി; യുവതിയെ കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നു, പ്രതി കുറ്റക്കാരനെന്ന് കോടതി


വിഡിയോ ചോർന്നതിൽ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു രാജി. വിഡിയോ ചോർത്തുന്നതിന് 2024 ഓഗസ്റ്റിൽ അനുമതി നൽകിയിരുന്നതായി തോമർ യെരുഷൽമി സമ്മതിച്ചിരുന്നു. വിഡിയോ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ അഞ്ച് സൈനികർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരുന്നു. സംഭവം വിവാദമായതോടെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രതിഷേധക്കാർ രണ്ടു സൈനിക കേന്ദ്രങ്ങളിൽ അതിക്രമിച്ച് കയറി.

[*] Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?


നിയമ വകുപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിഡിയോ പുറത്തുവിട്ടതെന്നായിരുന്നു തോമർ യെരുഷൽമി പ്രതികരിച്ചത്. സൈനികരുടെ തെറ്റായ നടപടികളുടെ പേരിൽ‌ തന്റെ വകുപ്പ് അപവാദ പ്രചാരണങ്ങൾക്ക് വിധേയമായെന്നും അവർ പറഞ്ഞു. സർക്കാർ പ്രതിനിധികൾ യെരുഷൽമിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇസ്രയേൽ സൈനികർക്കെതിരെ കുറ്റങ്ങൾ കെട്ടിച്ചമയ്ക്കുന്ന ആരും സൈന്യത്തിന്റെ ഭാഗമാകാൻ യോഗ്യരല്ലെന്നായിരുന്നു സർക്കാരിന്റെ പ്രതികരണം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Israeli Former Military Prosecutor Arrested After Military Abuse Video Leak: The arrest of Yifat Tomer Yerushalmi, the military\“s chief legal advisor, follows the leaking of a video showing the abuse of Palestinian prisoners, sparking controversy and investigations into the conduct of Israeli soldiers.
Pages: [1]
View full version: പലസ്തീന്‍ തടവുകാരെ ഉപദ്രവിക്കുന്ന വിഡിയോ ചോർന്നു; രാജി, കാണാതാകൽ; ഇസ്രയേൽ മുൻ സൈനിക ഉപദേഷ്ടാവ് അറസ്റ്റിൽ