cy520520 Publish time 11 hour(s) ago

യുക്രെയ്‌‌ന് കൂടുതൽ യുഎസ് നിർമിത പാട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം; റഷ്യൻ മിസൈലുകൾക്കെതിരെ ഫലപ്രദം

/uploads/allimg/2025/11/916258798455891695.jpg



കീവ് ∙ റഷ്യൻ ആക്രമണം ചെറുക്കാൻ യുക്രെയ്‌‌ന് കൂടുതൽ യുഎസ് നിർമിത പാട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ശൈത്യകാലത്ത് യുക്രെയ്‌ൻ ജനതയ്ക്ക് ചൂടും ശുദ്ധജലവും നിഷേധിക്കുന്നതിനും ഊർജവിതരണ സംവിധാനങ്ങളെ ലക്ഷ്യമിടുന്ന റഷ്യ, യുക്രെയ്‌ൻ പുതുതായി വികസിപ്പിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും വ്യാവസായിക ഉൽപാദനം തടസപ്പെടുത്തുന്നതിനും ശ്രമം നടത്തുന്നതിനിടെയാണ് പാട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചത്. യുക്രെയ്‌‌നിൽ ഇപ്പോൾ കൂടുതൽ പാട്രിയട്ട് ലഭ്യമായെന്നും പ്രവർത്തന സജ്‌ജമാണെന്നും സെലെൻസ്കി വ്യക്‌തമാക്കി.

[*] Also Read സുഡാനിൽ പുരുഷൻമാരെ മാറ്റിനി‍ർത്തി വെടിവച്ച് ആർഎസ്എഫ്; സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം


റഷ്യൻ മിസൈലുകൾക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധ സംവിധാനമാണ് പാട്രിയട്ട്. കൂടുതൽ പാട്രിയട്ട് നൽകണമെന്ന് യുറോപ്യൻ രാജ്യങ്ങളോട് സെലെൻസ്കി ആവശ്യപ്പെട്ടെങ്കിലും ഉൽപാദനത്തിലെ പരിമിതികളും സ്‌റ്റോക്കുകൾ നിലനിർത്തേണ്ടതും വിതരണം മന്ദഗതിയിലാക്കി. രാജ്യത്തെ പ്രധാന അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കാൻ കൂടുതൽ സംവിധാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാട്രിയട്ട് നൽകിയ ജർമനിക്കും ചാൻസലർ ഫ്രെഡറിക് മെർസിനും സെലെൻസ്കി നന്ദി അറിയിച്ചു. യുക്രെയ്‌‌നുള്ള ആയുധ വിതരണം നാറ്റോയാണ് ഏകോപിപ്പിക്കുന്നത്.English Summary:
Ukraine Fortifies Defenses: Patriot missile system is now available and operational in Ukraine, according to President Zelenskyy. This US-made air defense system is crucial for protecting Ukrainian infrastructure against Russian missile attacks. More Patriot systems are needed to defend key cities and infrastructure.
Pages: [1]
View full version: യുക്രെയ്‌‌ന് കൂടുതൽ യുഎസ് നിർമിത പാട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം; റഷ്യൻ മിസൈലുകൾക്കെതിരെ ഫലപ്രദം