Chikheang Publish time The day before yesterday 22:24

ട്രക്ക് ബസിലേക്ക് ഇടിച്ചുകയറി, യാത്രക്കാരുടെ ശരീരത്തിലേക്ക് ചരൽ തെറിച്ചു; 20 മരണം

/uploads/allimg/2025/11/3809909731999689837.jpg



ഹൈദരാബാദ് ∙ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഷെവെല്ലയ്ക്കടുത്തുള്ള മിർജഗുഡയിൽ സർക്കാർ ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി 20 മരണം. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. എതിർദിശയിൽനിന്നും വന്ന ട്രക്കാണ് ബസിലേക്ക് ഇടിച്ചുകയറിയത്. തണ്ടൂരിൽനിന്ന് ഷെവെല്ലയിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട ആർ‌ടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്.

[*] Also Read ‘ശബരീനാഥനല്ല സതീശൻ മത്സരിച്ചാലും കോർപറേഷനിൽ എൽഡിഎഫ് വിജയിക്കും, കോൺഗ്രസ്‌ – ബിജെപി ധാരണ’


ട്രക്ക് ഡ്രൈവർ, വാഹനം തെറ്റായ ദിശയിലാണ് ഓടിച്ചതെന്ന് രാജേന്ദ്രനഗർ ഡിസിപി യോഗേഷ് ഗൗതം പറഞ്ഞു. സംഭവസമയത്ത്, ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നു. ട്രക്കിലെ ചരൽ യാത്രക്കാരുടെ മേൽ പതിച്ചു. മൃതദേഹങ്ങളെയും പരുക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഇരുവശത്തുമുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി.

[*] Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?


അപകടസ്ഥലത്ത് ഉടൻ എത്തി ആവശ്യമായ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അപകടത്തിന്റെ പൂർണ വിവരങ്ങൾ സമയബന്ധിതമായി അറിയിക്കാനും അദ്ദേഹം ഉത്തരവിട്ടു. ബസ് അപകടത്തിൽ പരുക്കേറ്റ എല്ലാവരെയും ഉടൻ ഹൈദരാബാദിലേക്ക് മാറ്റാനും അവർക്ക് മെച്ചപ്പെട്ട വൈദ്യചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാനും സ്വീകരിക്കുന്ന നടപടികൾ അവലോകനം ചെയ്യാനും ബന്ധപ്പെട്ട അധികാരികളുമായി രേവന്ത് റെഡ്ഡി ടെലികോൺഫറൻസ് നടത്തി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
bus accident: Telangana bus accident occurred in Rangareddy district, resulting in multiple fatalities and injuries. A truck collided with the bus, causing a tragic incident that has prompted immediate relief measures and investigations by authorities. The government is providing medical assistance and support to the victims and their families.
Pages: [1]
View full version: ട്രക്ക് ബസിലേക്ക് ഇടിച്ചുകയറി, യാത്രക്കാരുടെ ശരീരത്തിലേക്ക് ചരൽ തെറിച്ചു; 20 മരണം