Chikheang Publish time The day before yesterday 22:24

മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് അപ്രഖ്യാപിത ‘നോ എൻട്രി’: മന്ത്രി ഗണേഷിനെ വരെ തടഞ്ഞു; ഒറ്റപ്പെട്ടതല്ല മുംബൈക്കാരിയുടെ വെളിപ്പെടുത്തൽ

/uploads/allimg/2025/11/5576674135164269717.jpg



മൂന്നാർ ∙ മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയുടെ വിഡിയോ ഒറ്റപ്പെട്ട സംഭവമല്ല. ഓൺ‌ലൈൻ ടാക്സി കാറിൽ മൂന്നാറിൽ എത്തുന്ന ഭൂരിഭാഗം പേരും നേരിട്ട ദുരനുഭവമാണിത്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴാണ് ‘ഇനി കേരളത്തിലേക്കേ ഇല്ല’ എന്ന് ഒരു യുവ വിനോദ സഞ്ചാരി പറയുന്നത്.

[*] Also Read ‘ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ല, ദേഷ്യം വന്ന് ചവിട്ടി’: കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ


വിനോദ സഞ്ചാരികൾക്ക് ഓൺലൈൻ ടാക്സി ഡ്രൈവർമാർ കുറഞ്ഞ നിരക്കിൽ വാഹന സൗകര്യം നൽകുന്നുവെന്ന് ആരോപിച്ച് മൂന്നാറിലും പരിസരങ്ങളിലും ലോക്കൽ ടാക്സി ഡ്രൈവർമാരുമായി സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. പ്രദേശത്തേക്ക് മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന ഓൺലൈൻ ടാക്സിക്കാരെ ലോക്കൽ ടാക്സിക്കാർ മർദിക്കുന്നത് പതിവാണ്. ഇക്കഴിഞ്ഞ ജൂണിൽ ഓൺലൈൻ ടാക്സി വാഹനം തല്ലിത്തകർത്ത് ഡ്രൈവറെ മർദിച്ചു പരുക്കേൽപ്പിച്ചിരുന്നു. നെടുമ്പാശേരി അത്താണി സ്വദേശി ഇ.സ്വപ്നേഷ് (45) ആണ് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആനച്ചാലിനു സമീപം ചെകുത്താൻമുക്കിൽ വച്ചായിരുന്നു സംഭവം. ഓൺലൈൻ ടാക്സി ഡ്രൈവറായ സ്വപ്നേഷ് സഞ്ചാരികളെ ഇറക്കിയശേഷം മറ്റൊരു ഓട്ടം എടുക്കാനായി പോകുന്നതിനിടയിൽ ചെകുത്താൻ മുക്കിൽ വച്ച് ഏതാനും ഡ്രൈവർമാർ ചേർന്ന് പ്രശ്നമുണ്ടാക്കി. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പുണ്ടാക്കിയ ശേഷം രാത്രി ചിത്തിരപുരത്തെ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ വാഹനം നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകളെത്തി കാർ അടിച്ചു തകർത്ത് സ്വപ്നേഷിനെ മർദിച്ചത്. പരുക്കേറ്റു കിടന്ന ഇയാളെ ഹോട്ടലിലുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. മാസങ്ങൾക്കിടെ അഞ്ചോളം ഓൺലൈൻ ടാക്സി ഡ്രൈവർമാരാണ് ആക്രമണത്തിന് ഇരയായത്.

[*] Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?


ഗോവ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മാതൃകയിൽ സഞ്ചാരികൾക്ക് വാടകയ്ക്ക് നൽകാനായി എത്തിച്ച ഇരുചക്രവാഹനങ്ങൾ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടു വർഷം മുൻപ് തിരികെ അയച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ച 15 ഇരുചക്രവാഹനങ്ങളാണ് പ്രതിഷേധത്തെ തുടർന്ന് തിരികെ കൊണ്ടുപോയത്. തങ്ങളുടെ ടാക്സി ഓട്ടത്തെ കാര്യമായി ബാധിക്കുന്ന തരത്തിൽ ബൈക്കുകൾ വാടകയ്ക്കു നൽകാൻ അനുവദിക്കുകയില്ലെന്ന് ഡ്രൈവർമാർ നിലപാട് എടുത്തത് അന്ന് വലിയ വാക്കുതർക്കത്തിന് ഇടയാക്കിയിരുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി മൂന്നാറിൽ ഇറക്കിയ റോയൽവ്യൂ ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്യാൻ മൂന്നാറിലെത്തിയ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെയും ടാക്സി ഡ്രൈവർമാർ വഴിയിൽ തടഞ്ഞിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ടാക്സി വാഹനങ്ങളുടെയും രേഖകൾ പരിശോധിച്ചു ഹാജരാക്കാൻ നിർദേശം നൽകിക്കൊണ്ടായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി.
(Disclaimer: വാർത്തയു‍ടെ കൂടെയുള്ള രണ്ടാമത്തെ ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം itsagirllikethat എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് എടുത്തതാണ്.) English Summary:
Unannounced \“No Entry\“ For Online Taxis In Munnar: Munnar taxi violence is a recurring issue, with online taxi drivers frequently facing attacks. This situation deters tourists and raises concerns about safety and the overall image of Kerala tourism. Addressing this issue is crucial to ensuring a positive experience for visitors.
Pages: [1]
View full version: മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് അപ്രഖ്യാപിത ‘നോ എൻട്രി’: മന്ത്രി ഗണേഷിനെ വരെ തടഞ്ഞു; ഒറ്റപ്പെട്ടതല്ല മുംബൈക്കാരിയുടെ വെളിപ്പെടുത്തൽ