Chikheang Publish time The day before yesterday 22:23

‘ജോലി വേണം’: വീട്ടിൽ അതിക്രമിച്ചു കയറി, ചാടി വീണ് എംഎൽഎയുടെ അടിവയറ്റിൽ ഇടിച്ചു; യുവാവ് അറസ്റ്റിൽ

/uploads/allimg/2025/11/6004257044600339030.jpg



കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസ് എംഎൽഎയും ബംഗാൾ മുൻ മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെ വീട്ടിൽ കയറി മർദിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി സാൾട്ട് ലേക്ക് പ്രദേശത്തെ എംഎൽഎയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ 30 വയസ്സുകാരനായ അഭിഷേക് ദാസ് എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രാത്രി 9 മണിയോടെ ജ്യോതിപ്രിയ മല്ലിക്കിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ അഭിഷേക് ദാസ് പെട്ടെന്ന് മുൻ മന്ത്രിയുടെ നേരെ ചാടിവീഴുകയും അടിവയറ്റിൽ ഇടിക്കുകയും ആയിരുന്നു.

[*] Also Read കൊൽ‌ക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗം; ഇരയായത് ഏഴാം ക്ലാസ് വിദ്യാർഥിനി, സംഭവം ട്യൂഷൻ ക്ലാസിൽ പോകവെ


അടിയേറ്റ് വയറ്റിൽ പിടിച്ച് ഒരു നിമിഷം സ്തബ്ധനായി നിന്ന ജ്യോതിപ്രിയ ബഹളം വച്ചതോടെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും സമീപത്തുള്ള മറ്റുള്ളവരും ഓടിയെത്തി യുവാവിനെ കീഴടക്കുകയായിരുന്നു. പ്രതിയെ പിന്നീട് ബിധാൻനഗർ പൊലീസിനു കൈമാറി. നോർത്ത് 24 പർഗാനാസ് ജില്ലക്കാരനാണെന്നും ജോലിയ്ക്കായി ജ്യോതിപ്രിയ മല്ലിക്കിനോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചോദ്യം ചെയ്യലിനിടെ യുവാവ് പറഞ്ഞു.

[*] Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?


നഗരത്തിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ യുവാവ് ചികിത്സയിൽ കഴിയുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. പെട്ടെന്ന് മുന്നോട്ടു ചാടി വന്ന് അടിച്ചപ്പോൾ ഞെട്ടിപ്പോയെന്നു ജ്യോതിപ്രിയ പറഞ്ഞു. അയാൾ മദ്യപിച്ചിരുന്നോ എന്ന് അറിയില്ല. മുൻപ് ഒരിക്കലും അയാളെ കണ്ടിട്ടില്ല. മണ്ഡ‍ലത്തിൽ നിന്നുള്ള ആരെങ്കിലും തന്നെ ആക്രമിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും ജ്യോതിപ്രിയ പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


രണ്ടു വർഷം മുൻപ് വനം മന്ത്രിയായിരിക്കെ, അഴിമതി കേസിൽ കേന്ദ്ര ഏജൻസികൾ ജ്യോതിപ്രിയയെ അറസ്റ്റ് ചെയ്തിരുന്നു.ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന കാലത്തേത് ആയിരുന്നു കേസ്. ഇതിനു പിന്നാലെയാണ് ജ്യോതിപ്രിയയ്ക്കു മന്ത്രിസ്ഥാനം നഷ്ടമായത്. English Summary:
MLA Assault: A Trinamool Congress MLA was assaulted in his home by a man claiming to be seeking employment. The attacker has been arrested, and an investigation is underway to determine the motive and circumstances surrounding the incident.
Pages: [1]
View full version: ‘ജോലി വേണം’: വീട്ടിൽ അതിക്രമിച്ചു കയറി, ചാടി വീണ് എംഎൽഎയുടെ അടിവയറ്റിൽ ഇടിച്ചു; യുവാവ് അറസ്റ്റിൽ